Friday, August 21, 2009

ഋതു

ആത്മാവിന്റെ ഉള്ളറകളില്‍നിന്ന് ഒരു പാളി അടര്‍ന്നുവീണു
ഒരു പിടി സിരാപടലങ്ങളില്‍ പടര്‍ന്ന ചോരപ്പൊടികളും
മുളച്ചുതുടങ്ങിയ ഏതോ ജീവനെപ്പറ്റിയുള്ള നേര്‍ത്ത സംശയങ്ങളും
ഒരല്പം പ്രണയവും..?
കുറെയേറെ ബാദ്ധ്യതകളും
ഒരുപാടു ചോദ്യങ്ങ‍ളും
എന്തോ ഓര്‍ത്തിട്ടെന്നപോലെ
ഇടയ്ക്കു നുള്ളിപ്പറിക്കുന്ന
നുറുങ്ങുവേദനകളും
കട്ടകളായി പുറത്തേക്ക്.....
സന്തോഷമുണ്ട്.
ഒരടയാ‍ളം പോലും ശേഷിപ്പിക്കാതെ
നീ ഒഴിഞ്ഞുപോയല്ലോ!
എന്നാല്‍,
ഇത്ര അനായാസമായി....?

No comments: