Monday, December 17, 2007

ഛായ

അടര്‍ന്നുപോകാതെ പിന്തുടരുന്നൊരീ
മഹാമൌനത്തിന്റെ വാക്കുകള്‍:
നിലാവൊതുക്കിയ തളിര്‍ച്ചിരികളി,
ലുറഞ്ഞ സ്നേഹത്തിന്‍ ചതുപ്പിലും,
എരിഞ്ഞുതീരുമെന്നറിഞ്ഞിട്ടും ദീപ-
ഹൃദന്തത്തെപ്പുല്‍കും മനസ്സുമായ്
കരളുടഞ്ഞാലും കവിള്‍ നനയാതെ
ദൃഢപദങ്ങളില്‍ നടക്കുവോള്‍,
നരകവീഥികള്‍ വിളിക്കുമ്പോള്‍ ശാപ-
ശരങ്ങളിലൊട്ടും പതറാതെ
വിളിക്കാതെ രൂപം തിരിച്ചുചെല്ലുമ്പോള്‍
മടക്കമില്ലെന്നു നിനയ്ക്കുവോള്‍,
മുലപ്പാലിന്‍ മണംതുളുമ്പും പൈതങ്ങള്‍
കരഞ്ഞു പിന്‍വിളി വിളിക്കവേ
ജ്വലിക്കയോ സ്വയമെരികയോ ജന്മ
രഥവേഗങ്ങളെപ്പഴിക്കയോ?

8 comments:

Abhay said...

ഇതു വായിച്ചപ്പോള്‍ Leo Tolstoy de Anna Karena ഓര്‍മ വന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കവിത

വാക്കുകള്‍ക്ക് കൂടുതല്‍ തീക്ഷ്ണതയായാല്‍ ഇന്യും നന്നായിരിക്കും.

ആശംസകള്‍

ശ്രീ said...

നന്നായിട്ടുണ്ട്. നല്ല വരികള്‍‌!

:)

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം ബൂലോഗത്തേക്ക്.. വാ‍ക്കുകളിലെ അഗ്നി കെടാതെ സൂക്ഷിക്കുക..

കാവലാന്‍ said...

സ്വാഗതം... നല്ലശൈലി. ഛായാച്ചിത്രങ്ങളിനിയും പ്രതീക്ഷിക്കുന്നു.

ഹരിത് said...

സ്വാഗതം.. നല്ല പോസ്റ്റ്.

ഉപാസന || Upasana said...

ഉപാസനയുടെ സ്വാഗതം
:)
ഉപാസന

ഭൂമിപുത്രി said...

ഈ ഛായയുടെ കഥ ഞാനാദ്യം അറിയുകയാണ്‍-haunting!
എവിടെനിന്നാണത് കിട്ടിയത്?