Sunday, December 16, 2007

TEST POST

TEST POST

4 comments:

Abhay said...

വളരെ നല്ല Introduction. നല്ല പോസ്റ്റുകളും പോരട്ടെ....

അങ്കിള്‍ said...

ച്ഛായക്ക്‌ ബൂലോഗത്തേക്ക്‌ സ്വാഗതം

ബൂലോഗരില്‍ ഭൂരിഭാഗവും മറ്റുള്ളവരുടെ പോസ്റ്റുകള്‍ കണ്ടെത്തുന്നത്‌
തനിമലയാളം,
ചിന്ത
എന്നീ പോസ്റ്റ്‌ അഗ്രിഗേറ്ററുകള്‍ വഴിയാണ്. തനിമലയാളത്തിലും, ചിന്തയിലും പ്രദര്‍ശിപ്പിക്കുവാന്‍ പ്രത്യേകിച്ച്‌ നമുക്കൊന്നും ചെയ്യുവാനില്ല. നമ്മുടെ പോസ്റ്റുകളില്‍ മലയാളം കൂടി ഉള്‍പെടുത്തിയാല്‍ മതി.

അതുപോലെ പോസ്റ്റുകളില്‍ രേഖപ്പെടുത്തുന്ന പ്രതികരണങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണ്‌
കമന്റ്‌ അഗ്രിഗേറ്റര്‍.മറുമൊഴി ഇത്തരത്തിലൊന്നാണ്‌. ഇതുവഴിയും ധാരാളം വായനക്കാര്‍ നമ്മുടെ പോസ്റ്റുകള്‍ തേടിയെത്താറുണ്ട്‌. ബ്ലോഗ്‌ സെറ്റിങ്ങ്സില്‍ ഒരു ചെറിയ മാറ്റം വരുത്തിയാല്‍ താങ്കളുടെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളും മറുമൊഴിയിലോട്ടെത്തും.

യൂണികോഡില്‍ അധിഷ്ടിധമായ മലയാളം ഫോണ്ടുകളാണ് നാം ഉപയോഗിക്കേണ്ടതും, കൂടുതല്‍ ബൂലോഗര്‍ക്ക്‌ വായിക്കാന്‍ പറ്റുന്നതും. എന്നാല്‍ യൂണികോഡിലുള്ള മലയാളം ഫോണ്ടുകള്‍ ഏതൊക്കെയാണ്, എവിടെ നിന്നൊക്കെയാണ് അവ ലഭിക്കുന്നത്‌?. അറിയണ്ടേ?. ഇതാ ഇവിടം സന്ദര്‍ശിക്കു.

സിബുവിന്റെ 'വരമൊഴി എഡിറ്റര്‍' ഉപയോഗിച്ചാണ്‌ ഇന്റര്‍നെറ്റിന്‌ വെളിയിലായിരിക്കുമ്പോള്‍
(offline) ഞാന്‍ മലയാളം എഴുതി സേവ്‌ ചെയ്തു വയ്ക്കുന്നത്‌.
ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ (online) നേരിട്ട്‌ മലയാള അക്ഷരങ്ങള്‍ എഴുതുവാന്‍
പെരിങ്ങോടന്റെ 'മൊഴി കീമാന്‍' ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ സൗകര്യം.
ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെയൊക്കെപറ്റിയുള്ള വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക്‌ ലഭിക്കും.

ഗൂഗിള്‍ ഇന്‍ഡിക്‌ട്രാന്‍സ്ലിറ്ററേഷന്‍ ആണ്‌ മലയാളമെഴുതാനുള്ള ആധുനിക സംവിധാനം. താങ്കള്‍ക്ക്‌ തീര്‍ചയായും ശ്രമിച്ചുനോക്കാവുന്നതാണിതും.
ഇതാ ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചനടന്നത്‌ വായിക്കാം.

മേല്‍‌പ്പറഞ്ഞതെല്ലാം ഇംഗ്ലീഷ്‌ കീബോര്‍ഡില്‍ മംഗ്ലീഷില്‍ എഴുതി മലയാളമാക്കുന്ന രീതികളാണ്. എന്നാല്‍ ഇംഗ്ലീഷ്‌ കീബോര്‍ഡില്‍ മലയാളം എഴുതുന്നതിനോട്‌ ധാര്‍മ്മികരോഷമോ, പ്രായോഗിക പ്രയാസങ്ങളോ അനുഭവിക്കുന്ന ആളാ‍ണെങ്കില്‍ ഇതാ ഇവിടെ ചെന്ന്‌ MALAYALAM KEYBOARD ല്‍ ഞെക്കിയാല്‍ മതി, മലയാളത്തില്‍ നേരിട്ടെഴുതാം.

താങ്കളുടെ ഈ ബ്ലോഗിന്റെ സെറ്റിങ്ങ്സിനെപറ്റി കൂടുതല്‍ അറിയണമെന്നുണ്ടോ?.
താഴെകൊടുത്തിരിക്കുന്ന മേല്‍വിലാസങ്ങളില്‍ സമയം കിട്ടുമ്പോള്‍ പോയി തപ്പിനോക്കൂ.
ഹാപ്പി ബ്ലോഗ്ഗിംങ്ങ്‌
നവാഗതരെ ഇതിലെ ഇതിലെ
മലയാളത്തില്‍ എങ്ങനെ ബ്ലോഗാം

താങ്കളുടെ വരവും പ്രതീക്ഷിച്ച്‌ അറിവിന്റെ ആര്‍ഭാടമാണവിടെ തയ്യാറായിരിക്കുന്നത്‌.
തങ്കള്‍ ഉണ്ടാക്കിക്കഴിഞ്ഞ ഈ ബോാഗിനെ കൂടുതല്‍ മിനുക്കിപണിയണമെന്നാഗ്രിക്കുന്നുണ്ടോ. നമ്മുടെ
ഹരീHaree യുടെ സാങ്കേതികം എന്ന ബ്ലോഗ്ഗില്‍ ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്‌.

നവാഗതരെ മാത്രം ഉദ്ദേശിച്ച്‌ നമ്മുടെ കേരളാ ഫാര്‍മര്‍ വഴികാട്ടി എന്നൊരു പ്രത്യേക ബ്ലോഗ്‌ തന്നെ തുടങ്ങിയിട്ടുണ്ട്‌. മേല്‍പ്പറന്‍ഞ്ഞ്‌ എല്ലാകാര്യങ്ങളും അവിടെയും കാണാം.

സ്വതന്ത്ര സോഫ്റ്റ്‌ വെയറിനെകുറിച്ചുകൂടി രണ്ട്‌ വാക്ക്‌ പറയാതെ നിര്‍ത്തിയാല്‍ അപരാധമായിരിക്കും.
ഇതാ ഇവിടെ പോയി വായിച്ചാല്‍ മതി. സ്വതന്ത്രസോഫ്‌റ്റ്‌ വെയറിനെ പറ്റി പല പുതിയ അറിവുകളം നമുക്ക്‌ നേടിത്തരും.

ബ്ലോഗര്‍മാരുടെ ഇടയില്‍ മലയാളം കടന്നുവന്ന ചരിത്രം അറിയണമെന്നുണ്ടോ. വളരെ രസകരമാണ് വായിക്കാന്‍. ശോണിമയുടെ
ഈ ബ്ലോഗില്‍ചെന്ന്‌ ദേവന്റേയും, വിശ്വപ്രഭ യുടെയും കമന്റുകള്‍ വായിക്കുക.

മേല്‍പ്പറഞ്ഞതില്‍ ഏതെങ്കിലും കാര്യം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെട്ടെങ്കില്‍ ഞാന്‍ ധന്യനായി.

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും.

Happy blogging!!

ഉപാസന || Upasana said...

"About Me" Simply Supereb

upaasanayuTe swaagatham
:)
upaasana

മുരളീധരന്‍ വി പി said...

ഛായയെക്കുറിച്ചുള്ള കഥക്കു നന്ദി....
ഫോട്ടോയും തലക്കെട്ടും നന്നായിരിക്കുന്നു...