Sunday, May 18, 2008

മേഘപ്പച്ച ( ഒരു വിന്‍സെന്റ് വാന്‍ഗോങ് ഓര്‍മ)

മെഘങ്ങള്‍ക്ക് പച്ച
സൂര്യന്‍ നീല
വെള്ളത്തിനു ചുവപ്പ്-
പരിണാമം!
ചുറ്റും കൂടുന്നവരുടെ മുഖത്ത്
അമ്പരപ്പ്.

മഞ്ഞനിറഞ്ഞ ക്യാന് വാസ്
കരള്‍ വെന്തുപറഞ്ഞു
എവിടെ ചിത്രങ്ങളെ മണത്തിരുന്ന
എന്റെയാ പ്രണയം വേവുന്ന ചെവി?
മേഘപ്പച്ച മുറുമുറുത്തു,
മെനക്കെട്ട ചിത്രം!
എത്രനേരം നില്‍ക്കണം ഒരു നീലമേഘത്തിന്റെ പുറന്തുണിയായി!

3 comments:

Shooting star - ഷിഹാബ് said...

ആദ്യത്തേതു ഞാന്‍ തന്നെ പറയാം. ഒന്നും മനസ്സിലായില്ല. മനസ്സിലാക്കാന്‍ മാത്രമുള്ള ജ്ഞാനം ഇല്ലാത്തതു കൊണ്ടാവാം

Vishnuprasad R (Elf) said...

ഇത് മനസിലാക്കി തരുന്നവന് ഞാന്‍ നോബല്‍ പ്രൈസ് വാങ്ങിക്കൊടുക്കും. വന്നു വന്ന് എന്തും എഴുതാം എന്നായോ?
"മെഘങ്ങള്‍ക്ക് പച്ച
സൂര്യന്‍ നീല
വെള്ളത്തിനു ചുവപ്പ്-"
::::-കഞ്ചാവ് അടിച്ചിട്ടുണ്ട് അല്ലെ?

"ചുറ്റും കൂടുന്നവരുടെ മുഖത്ത്
അമ്പരപ്പ്"
:::::- ശരിയാ വായിക്കുന്നവരെല്ലാം ഞെട്ടുന്നുന്ദ്

"എന്റെയാ പ്രണയം വേവുന്ന ചെവി?"
:::::- ഇനി ഒന്നും നോക്കാനില്ല . ബൂലോകത്തെ നല്ല ഭ്രാന്തശുപത്രി ഏതാ ?

ഭൂമിപുത്രി said...

നെറ്റില്‍ വാന്‍ഗോഗിന്റെ ചിത്രങ്ങളൊന്നു
നോക്കിയാല്‍ കവിത പെട്ടന്ന് തിരിയും