‘കശാപ്പുശാലകള്‍ നിരത്തുകള്‍’ നെഞ്ചു-
പകുതിയും വെന്തിന്നൊരമ്മ തേങ്ങുന്നു.
മധുരക്കട്ടിതന് ഹൃദയത്തിന്നുള്ളില്‍
പതുങ്ങിമേവുന്ന കൊടുംവിഷത്തുള്ളി-
ചിരിക്കുന്നു,വീണ്ടും നുണഞ്ഞുനോക്കുന്നു
കുരുന്നുപൈതലിന്നിളംചുടുനിണം.
അഴിയുന്നു ചേല,പതറുന്നു സ്വരം,
തലകുനിച്ചുകൊണ്ടിരക്കുന്നു മാനം,
കരളലിയാതെ കുയുക്തിയോതുന്ന
നിയമവേദിയില്‍ തളര്‍ന്നുവീഴുന്നു
കറയേറ്റ പെണ്ണ്, കറവറ്റ പശു-
വിളവറ്റപാടത്തിരുട്ടു തിന്നുന്നു.
* * *
പിന്കുറിപ്പ്:
കരഞ്ഞുതീരുന്നു ക്ഷുഭിതയൌവനം
കുറഞ്ഞൊരെസ്സെമ്മെസ് ചതിച്ചു പിന്നെയും!
Subscribe to:
Post Comments (Atom)
5 comments:
ഇതു ഭയങ്കര നെഗറ്റീവ് ആയി പോയി . അല്പം പ്രേത്യാശയില് ചാലിച്ചു എഴുതികൂടെ?
കവിതയുടെ കാമ്പറ്റു പോയോ എന്ന് ചോദ്യത്തിനുത്തരം ഇല്ല എന്നു തന്നെ...എന്നാല്‍ കൂമ്പറ്റുപോയോ എന്നു ചോദിച്ചാലോ? കവിത മനസ്സില്‍ നിന്നു മുന്‍ വിധികളില്ലാതെ വരട്ടെ ഛായാ...വെറുതെ മസ്സിലു പിടിക്കണ്ട...
കൊള്ളാം. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
നന്നായിരിക്കുന്നു ..
അവസാനത്തെ വരി വല്ലാതെ ഇഷ്ടപെട്ടു "കറവറ്റ പശു
വിളവറ്റപാടത്തിരുട്ടു തിന്നുന്നു."
:)
ഉപാസന
Post a Comment