Saturday, December 22, 2007

സ്വപ്നത്തില്‍ പറഞ്ഞത്.....

എന്റെ സ്വപ്നങ്ങള്‍ക്ക് നികുതികെട്ടേണ്ടത്
നിന്റെ ബാദ്ധ്യതയല്ല.
പാതിവഴിയില്‍ ഉറഞ്ഞുപോയ സ്വപ്നങ്ങളെ
തിരിച്ചുവിളിക്കാനും നിനക്കു ബാദ്ധ്യതയില്ല.
പകലുറക്കത്തിനിടയില്‍
ഒളിച്ചുകളിക്കുന്ന വാലും തലയുമില്ലാത്ത
കുറുമ്പന്‍സ്വപ്നങ്ങളുടെ ഭാഷാശാസ്ത്രം
നീ പഠിക്കേണ്ടതില്ല.
നാം തമ്മില്‍ സ്വപ്നങ്ങളുടെ കാര്യത്തില്‍
കരാറുണ്ടാക്കിയിരുന്നില്ല;ഓര്‍ക്കുന്നോ?
അതുകൊണ്ട്,
ദയവായി,
എന്റെ സ്വപ്നത്തില്‍പോലും
വരാതിരിക്കുക.

4 comments:

Jayakeralam said...

good writing.

http://www.jayakeralam.com

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അങ്ങനെ പറയരുത്...

കണ്ണൂരാന്‍ - KANNURAN said...

കവിത നന്നായിരിക്കുന്നു.

Shooting star - ഷിഹാബ് said...

ഇതു കൊള്ളാം. ഇഷ്ട്ടായി.